വീഡിയോ പുറത്തു വന്നില്ലായിരുന്നു എങ്കിൽ ആ പയ്യനിപ്പോൾ എം പിയെ കയറിപ്പിടിച്ച കുറ്റത്തിന് അകത്തു കിടന്നേനെ.. 'പച്ചരി' കഴിക്കുന്ന എല്ലാവർക്കും കാര്യം പിടികിട്ടി!'; രമ്യാ ഹരിദാസ് എംപിയെ ട്രോളി ദീപാ നിഷാന്ത്


കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യാ ഹരിദാസ് എംപിയും പി.ടി ബൽറാം റിയാസ് മുക്കോളി തുടങ്ങിയ കോണ്ഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ശ്രമിച്ച സംഭവം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ രമ്യാ ഹരിദാസ് വീഡിയോ എടുത്ത യുവാവ് തന്നെ കയറിപിടിക്കാൻ ശ്രമിച്ചതുകൊണ്ട് ആണ് തന്റെ കൂടെ ഉണ്ടായിരുന്നവർ യുവാവിനെ കയ്യേറ്റം ചെയ്തത് എന്നും അദ്ദേഹത്തിനെതിരെ പീഡന ശ്രമത്തിന് പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു രംഗത്ത് എത്തിയിരുന്നു.

എന്നാൽ വീഡിയോയുടെ ഒറിജിനൽ ആരോപണ വിധേയനായ യുവാവ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതോടെ എംപി കുടുങ്ങി. പരാതി രാമ്യയെ തന്നെ തിരിഞ്ഞു കൊത്തി. നിരവധിപേർ ഇതിനെതിരെ വിമർശനവും ട്രോളുകളുമായി രംഗത്ത് വന്നു. ഇതിനിടെ ആണ് ദീപാ നിഷാന്ത് രമ്യാ ഹരിദാസിനെ വിമർശിച്ച് ഫേസ്ബുക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് ഇങ്ങിനെ:

സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നില്ലായിരുന്നു എങ്കിൽ ആ പയ്യനിപ്പോൾ എം പിയെ കയറിപ്പിടിച്ച കുറ്റത്തിന് അകത്തു കിടന്നേനെ.. ഇത്തരം ആരോപണങ്ങൾ വ്യക്തിക്കു നേരെ ഉയർത്തുന്നത് യഥാർത്ഥ പീഡനങ്ങളെ നോർമലൈസ് ചെയ്യുകയാണ് ചെയ്യുന്നത്.. സ്ത്രീകൾക്കനുകൂലമായ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒരു ജനപ്രതിനിധി കൂടിയാകുമ്പോൾ അത് മോശം പ്രവണതയാണ്... ആ ചെറുപ്പക്കാരനോടു മാപ്പ് പറയുകയാണ് വേണ്ടത്.

എന്തായാലും വീഡിയോ പുറത്തുവന്നതോടെ 'പച്ചരി' കഴിക്കുന്ന എല്ലാവർക്കും കാര്യം പിടികിട്ടി!

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.