തോളില്‍ കൈ വെച്ചു; ആൽക്കൂട്ടത്തിന് മധ്യത്തിൽ വെച്ച് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കോൺഗ്രസ്‌ നേതാവ് ഡി.കെ ശിവ കുമാര്‍: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ: വ്യാപക പ്രതിഷേധം- Video


ബെംഗളൂരു: തോളില്‍ കൈ വെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ശിവകുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്ന

”ഇന്തെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല”, ശിവകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സ്വന്തം പ്രവർത്തകരോടുള്ള ശിവകുമാറിന്റെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. അദ്ദേഹം അഹങ്കാരത്തോടെ പെരുമാറുന്നു. തന്റെ മുൻകാല ചിത്രം മായ്ച്ചു കളയാൻ അദ്ദേഹത്തിന് കഴിയില്ല. പൊതുജീവിതത്തിൽ അടിസ്ഥാന മാന്യതയില്ലാത്ത ഒരു വ്യക്തിയാണ് പാർട്ടിയെ നയിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

പാര്‍ട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ പോകുന്ന വഴിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം നടക്കുകയായിരുന്ന ശിവ കുമാറിന്റെ തോളില്‍ കൈ വെക്കാന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ കുമാര്‍ ഇദ്ദേഹത്തെ അടിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.