സാമൂഹ്യസുരക്ഷ മിഷൻ ഡയറക്ടർ സ്ഥാനത്ത്‌നിന്ന് ഡോ. മുഹമ്മദ് അഷീലിനെ നീക്കി


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം ചുമതല. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതു കൊണ്ടാണു മാറ്റമെന്നാണു വിശദീകരണം.

ആരോഗ്യ വകുപ്പിലെ അസി.സർജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണു സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനിൽ നിയമിച്ചത്. പിന്നീട് കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളുമടക്കം പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ വക്താവായി മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ അഷീലിന്റെ ചില പ്രതികരണങ്ങൾ വിവാദമായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.