പഠനം പാതിവഴിയിൽ അവസാനിപ്പിച്ചു, കാസർകോട് രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ നടത്തിയ യുവ ഡോക്ടര്‍ അറസ്റ്റിൽ


കാസര്‍കോട്: വ്യാജ രേഖ സംഘടിപ്പിച്ചു ചികിത്സ നടത്തിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ അബ്ദുല്‍ സത്താറി (28)നെയാണ് കാസര്‍കോട് ഡിവൈ.എസ്.പി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ. സുമേഷ് അറസ്റ്റ് ചെയ്തത്. സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

അംഗീകൃത ഡോക്ടറാണെന്ന വ്യാജനെ പൊവ്വൽ സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിക്കുകയും പിന്നീട് വെള്ളരിക്കുണ്ട് സ്വദേശിനിയായ നഴ്‌സായ യുവതി പരാതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന വീട്ടിലെത്തിയപോഴാണ് അംഗീകാരമില്ലാത്ത ഡോക്ടറുടെ കാര്യം വീട്ടുകാർക്ക് മനസ്സിലായത്. വിവാഹത്തിൽ നിന്നും പിന്മാറണമെന്നും വെള്ളരിക്കുണ്ട് സ്വദേശിനി ആവശ്യപ്പെട്ടു. അപ്പോഴേക്കും അംഗീകാരമില്ലാത്ത ഡോക്ടറുമായി പൗവൽ സ്വദേശിനിയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. തുടർന്ന് ബന്ധം വേർപെടുത്തുകയും സാമൂഹ്യ പ്രവർത്തകർക്ക് വിവരമറിയിച്ചതിനെ തുടർന്ന് പരാതി പൊലീസ് സ്റ്റേഷനിൽ എത്തുകയും ആയിരുന്നു.

നിലവിൽ കർണാടകത്തിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ നടത്തിവരികയായിരുന്നു അബ്ദുൽ സത്താർ. കാസർകോട് ജില്ലയിലെ പരപ്പ, പടുപ്പ് എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും കർണാടകയിലെ ബാംഗ്ലൂർ പെരിയ പട്ടണത്തും 'പി പി ക്ലിനിക്' എന്ന പേരിൽ ഇദേഹത്തിന്റെ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാസർകോട് നഗരത്തിലെ മൂന്ന് പ്രധാന സ്വകാര്യ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനായി അണ്ണാമലൈ യൂണിവേഴ്‌സിറ്റി യുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അബ്ദുൽ സത്താർ നിർമ്മിച്ചിരുന്നു.റഷ്യൻ റിപ്പബ്ലിക്കായ ആർമിനിയിൽ എം.ബി.ബിഎസ് ബിരുദത്തിനായി 70 ലക്ഷം രൂപയോളം ചെലവഴിച്ച് ഇദേഹം പഠിച്ചിരുന്നെങ്കിലും 13 ലക്ഷം രൂപയോളം ഫീസ് ഇനത്തിൽ ബാക്കിയുള്ളതിനാൽ സർട്ടിഫിക്കറ്റ് ലഭ്യമായിരുന്നില്ല. ഈ സർട്ടിഫിക്കറ്റ് ലാഭിച്ചാൽ മാത്രമേ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എഴുതാനും ഇന്ത്യയിൽ ചികിൽസിക്കാനും സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിട്ടില്ല. മെഡിക്കല്‍ രേഖകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.