കോവിഡ് മുന്നണിപ്പോരാളികൾക്ക് ദുബൈയുടെ ആദരം; ടാക്‌സിക്ക് മുകളിൽ ഇനി ഡ്രൈവർമാരുടെ പേര്


ദുബൈ: ദുബൈയിലെ ടാക്‌സികൾക്കുമുകളിൽ ഇനി ഡ്രൈവർമാരുടെ പേരുകൂടി തെളിയും. എല്ലാ ഡ്രൈവർമാർക്കും ഇതിനുള്ള അവസരമില്ല. കോവിഡ് കാലത്ത് നിസ്വാർഥ സേവനം നടത്തിയ ഡ്രൈവർമാർക്കു മാത്രമാണ് ഈ ബഹുമതി ലഭിക്കുക.
ദുബൈയിൽ 638 കാറുകളുടെ മുകളിലാണ് ഡ്രൈവർമാർക്ക് ആദരമൊരുക്കി അവരുടെ പേര് കുറിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സമയം പരിഗണിക്കാതെ ജോലി ചെയ്തവരെയും മുന്നണിയിൽ പ്രവർത്തിച്ചവരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വാഹനങ്ങൾക്ക് മുകളിൽ മഞ്ഞ നിറത്തിൽ 'ടാക്‌സി' എന്നെഴുതിയ ബോർഡിന് പകരമായിരിക്കും ഡ്രൈവർമാരുടെ പേര് ചേർക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാരുടെ പട്ടികയും സ്റ്റിക്കറും ഫ്രാഞ്ചൈസികൾക്കും ദുബൈ ടാക്‌സി കോർപറേഷനും ആർടിഎ കൈമാറി.

ഡ്രൈവർമാരുടെ പ്രർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആർടിഎ എന്നും മുന്നിലുണ്ട്. ഒമ്പത് വർഷം മുൻപ് ആരംഭിച്ച ട്രാഫിക് സേഫ്റ്റി അവാർഡ് ഈ ആദരത്തിന്റെ മറ്റൊരു തെളിവാണ്. ഇതിനു ചുവടെ സത്യസന്ധരായ ഡ്രൈവർമാരെ എല്ലാ മാസവും ആദരിച്ചുവരുന്നു. മികച്ച ഡ്രൈവർമാർക്ക് പ്രോത്സാഹനം നൽകുന്നതിന് എല്ലാ വർഷവും 20 ലക്ഷം ദിർഹമാണ് മാറ്റിവെക്കുന്നത്. ട്രാഫിക് സേഫ്റ്റി അവാർഡിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക് കോംപ്ലിമെന്ററി വിമാന ടിക്കറ്റുകളും കുടുംബാംഗങ്ങളെ ദുബൈയിൽ എത്തിക്കുന്നതിന് സന്ദർശകവിസയും അനുവദിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.