ബിജെപിക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നീ സഹോദരങ്ങളാണ് പിടിയിലായത്. ജിത്തു ബിജെപി പ്രവർത്തകനാണ്. പ്രതികൾ മുമ്പും കള്ളനോട്ട് കേസിൽ പിടിയിലായിട്ടുണ്ട്. കള്ളനോട്ട് ശൃംഗല യിലെ ഡ്യൂപ്ളിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീ നാരായണപുരം പനങ്ങാട് സ്വദേശികളായ എ രാശേരി വീട്ടിൽ രാകേഷ് 37 രാജീവ് 35 എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്യത്തിൽ അറസ്റ്റ് ചെയ്തത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സജീവ ബിജെപി പ്രവർത്തകനായ മേത്തല സ്വദേശി വടശേരി കോളനിയിൽ താമസിക്കുന്ന കോന്നംപറമ്പിൽ ജിത്തുവിൻ്റെ പക്കൽ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതികൾ അറസ്റ്റിലായത്. യുവമോർച്ചയുടെയും, ബിജെപിയുടെയും മുൻ ഭാരവാഹികൾ ആയിരുന്നു ഇവർ. 2017-ൽ ഇവരുടെ വീട്ടിൽ നിന്നും കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം /കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടർന്നു.
മലപ്പുറം കോഴിക്കോട് കണ്ണൂർ ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനൽ സുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു അന്തിക്കാട് കാഞ്ഞാണിയിൽ വച്ച് 52 ലക്ഷത്തിൻ്റെ കള്ളനോട്ടുമായി 2019 ൽ രാഗേഷിനെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളിൽ കള്ളനോട്ട് കേസിൽപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു' ഇതിനിടയിലാണ് ബി ജെ പി പ്രവർത്തകനായ ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ അപകടത്തിൽ പെട്ടത്. ആശുവത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.