പ്രളയ സെസ് കാലം അവസാനിച്ചു; സംസ്ഥാനത്ത് നാളെ മുതൽ ആയിരത്തോളം ഇനം സാധനങ്ങൾക്ക് വില കുറയും


തിരുവനന്തപുരം: കേരളത്തിൽ 2018 ലെ മഹാപ്രളയം സൃഷ്ടിച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് ഇന്നത്തോടെ അവസാനിക്കുന്നു. 2019 ഓഗസ്റ്റ് മാസത്തിലാണ് ഒരു ശതമാനം അധിക നികുതി കേരളത്തിന് മാത്രമായി ഏർപ്പെടുത്തിയത്. കേന്ദ്ര- സംസ്ഥാന ജിഎസ്ടികൾക്ക് പുറമെയായിരുന്നു ഈ ഒരു ശതമാനം നികുതി.

കേരളത്തിൽ വിൽക്കുന്ന 12ശതമാനം, 18 ശതമാനം 28ശതമാനം ജിഎസ്ടിയുള്ള ആയിരത്തോളം ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനവും സ്വർണം, വെള്ളി എന്നിവയ്ക്ക് കാൽശതമാനവും ആയിരുന്നു പ്രളയ സെസ്. സ്വർണം, വെള്ളി, ഗൃഹോപരകരണങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ്, റീചാർജ് തുടങ്ങിയവയ്ക്കൊക്കെ നാളെ മുതൽ ഈ നികുതി ഈടാക്കാൻ പാടില്ല. അതിനാൽ തന്നെ ചെറിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകും.

രണ്ട് വർഷമായിരുന്നു പ്രളയ സെസ് പിരിക്കാനുള്ള കാലാവധി. ഇന്നത്തോടെ തീരും. നാളെ മുതൽ സാധനങ്ങളുടെ മേൽ വ്യാപാരികൾ പ്രളയ സെസ് ഈടാക്കുന്നില്ലെന്ന് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു.

നിലവിൽ ലഭിക്കുന്ന വിലയിൽ സാധനത്തിനുള്ള വില, കേന്ദ്ര ജിഎസ്ടി, സംസ്ഥാന ടി പ്രളയ സെസ്, ആകെ വിൽപ്പന വില എന്നിങ്ങനെ രേഖപ്പെടുത്തുമായിരുന്നു. നാളെ മുതൽ ഇതിലെ പ്രളയ സെസ് ഉണ്ടാകില്ല. ഇത് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.