ഗണേഷ് കുമാർ എം.എല്‍.എയുടെ ഓഫീസില്‍ ആക്രമണം; പ്രവര്‍ത്തകന് വെട്ടേറ്റു


കൊല്ലം: പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. രാവിലെ ആറുമണിയോടെയാണ് പ്രദേശവാസിയായ ഇദ്ദേഹം അക്രമം നടത്തിയത്. എം.എല്‍.എ. ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം. പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.