സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം..


കൊച്ചി: സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സ്വർണ്ണം ഗ്രാമിന് ഒരു രൂപയും പവന് എട്ടു രൂപയും കഴിഞ്ഞ ദിവസത്തേക്കാൾ വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന് കേരളത്തിൽ ₹4,431 രൂപയും പവന് ₹35,448 രൂപയുമാണ് ഇന്നത്തെ വില. പത്തു ഗ്രാമിന് ₹44,310 രൂപയും 100 ഗ്രാമിന് ₹4,43,100 രൂപയുമാണ്.

ഇത് തുടർച്ചയായി നാലാം ദിവസമാണ് കേരളത്തിൽ സ്വർണ്ണവില ഉയരുന്നത്. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. എന്നാൽ ജൂലൈ മാസത്തിലെ ആദ്യ മൂന്ന് ദിവസും വില വർധിക്കുന്നതാണ് കണ്ടത്. മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് വർധിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.