സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വിലനിലവാരം അറിയാം..


കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,840 രൂപയുമായി. ഇന്നലെ സ്വർണത്തിന് നേരിയ കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.

മൂന്നു ദിവസമായി സ്വർണവില ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് സ്വർണവില 35800 രൂപയിൽ എത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ 13 ദിവസങ്ങളിലെ സ്വർണവില ചുവടെ(വില പവൻ)

ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജുലൈ 13- 35,840

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.