സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ വിലനിലവാരം അറിയാം..


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.