സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വിലനിലവാരം അറിയാം..


കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ച് 35,920 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണത്തിന്റെ വില ചൊവ്വാഴ്ച കുറഞ്ഞിരുന്നു. 35,840 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് പത്ത് രൂപ കൂടി 4490 രൂപയായി. കഴിഞ്ഞ ദിവസം ഇത് 4480 രൂപയായിരുന്നു.

ജൂലൈ 20, 16 തീയതികളിലാണ് സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് സ്വർണവില പവന് 36200 രൂപയായിരുന്നു വില. ഈ മാസം ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.