മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രിയിൽ; സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റിവച്ചു


മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അസുഖം മൂലം
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി ഈ മാസം ഏഴ്, എട്ട് തിയതികളിൽ ചേരാനിരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റിവെച്ചതായി
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലാണ് മുസ്ലീം ലീഗിന്റെ ദ്വിദിന പ്രവർത്തക സമിതി ചേരാൻ തീരുമാനിച്ചിരുന്നത്. ആദ്യദിവസം പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിലെ ഭാരവാഹികളും ജില്ലാ കമ്മിറ്റികളും റിപ്പോർട്ട് അവതരിപ്പിക്കുകയും രണ്ടാം ദിവസം പ്രവർത്തക സമിതി അംഗങ്ങളുടെ ചർച്ചകളുമാണ് തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്. ഹൈദരലി തങ്ങൾ ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ ശേഷം പുതിയ തിയതി തീരുമാനിക്കും. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.