കനത്ത മഴയിൽ യമുനാ നദി കരകവിഞ്ഞു: ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്


ന്യൂഡൽഹി: ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിർദേശം ലഭിച്ചാൽ ഉടൻ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഈ പരിധി കഴിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്.

ഡൽഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും പുറപ്പെടാൻ തയാറാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.