കണ്ണില്ലാത്ത ക്രൂരത.. തിരുവനന്തപുരത്ത് വളര്‍ത്തുനായയെ ക്രൂരമായി മർദ്ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു


തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചീഫ് ജസ്റ്റിസ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ഇന്നലെയാണ് നായയെ അടിച്ചുകൊന്നു കടലില്‍ എറിഞ്ഞത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയ്ക്കാണ് ദാരുണ മരണം ഉണ്ടായത്. മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘമായിരുന്നു ഇതിന് പിന്നില്‍. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷമാണ് ബ്രൂണോയെ അടിച്ചുകൊന്നത്. സംഭവത്തില്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. സംഭവത്തില്‍ സുനില്‍, സില്‍വസ്റ്റര്‍, തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുനിലിന്റെ വള്ളത്തിന് അരികില്‍ ആണ് ബ്രൂണോ കിടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ ഉടമകളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ചു. നാട്ടുകാര്‍ അന്ന് രക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം നായയെ ഇവര്‍ ഇതേരീതിയില്‍ കൊല്ലുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.