കടകൾ തുറക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് സർക്കാരിനോട്- ഹൈക്കോടതി


കൊച്ചി: കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി ആർ രവി അഭിപ്രായപ്പെട്ടു.

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിദഗ്ധസമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും കോടതിയിൽ പറഞ്ഞു. ഹർജിയിൽ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.