തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ആരാധനാലയ നിർമ്മാണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു


കൊ​ച്ചി: സംസ്ഥാനത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​ത്രം അ​നു​മ​തി മ​തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് ഹൈ​കോ​ട​തി​യു​ടെ സ്​​റ്റേ. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െന്‍റ മു​ന്‍​കൂ​ര്‍ അ​നു​മ​തി തേ​ട​ണ​മെ​ന്ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യു​ള്ള ഉ​ത്ത​ര​വാ​ണ് ജ​സ്​​റ്റി​സ് എ​ന്‍. ന​ഗ​രേ​ഷ് സ്​​റ്റേ ചെ​യ്ത​ത്. ഒ​രു ആ​രാ​ധ​നാ​ല​യ​ത്തിെന്‍റ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് പ​ട്ടാ​മ്ബി ചാ​ലി​ശ്ശേ​രി സെന്‍റ്​ പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെന്‍റ്​ പോ​ള്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ന​ല്‍​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ജി​ല്ല ഭ​ര​ണ​കൂ​ടം ര​ഹ​സ്യ​വി​വ​രം ശേ​ഖ​രി​ച്ച്‌​ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​മ​തി ന​ല്‍​കേ​ണ്ട​തെ​ന്നാ​ണ് നി​യ​മം. അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന്​ ര​ഹ​സ്യ​വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത് പ്ര​ധാ​ന വി​ഷ​യ​മാ​ണെ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു വ്യ​വ​സ്ഥ​യു​ള്ള​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം അ​തേ​പ​ടി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൈ​മാ​റി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സം​ബ​ന്ധി​ച്ച്‌​ ഭ​ര​ണ​ഘ​ട​ന​യു​ടെ 243 അ​നുഛേ​ദ​ത്തി​ലും 11ാം ഷെ​ഡ്യൂ​ളി​ലു​മാ​ണു​ള്ള​ത്.

എ​ന്നാ​ല്‍, ര​ഹ​സ്യ​വി​വ​രം ശേ​ഖ​രി​ക്ക​ലും ന​യ​രൂ​പ​വ​ത്ക​ര​ണ​വും ഷെ​ഡ്യൂ​ള്‍ 11െന്‍​റ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​ഞ്ചാ​യ​ത്തീ​രാ​ജ് പ്ര​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ചു​മ​ത​ല ഏ​ല്‍​പി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ല്‍, ഭ​ര​ണ​ഘ​ട​ന​യു​ടെ 243ജി ​വ​കു​പ്പ്, ഷെ​ഡ്യൂ​ള്‍ 11 എ​ന്നി​വ പ്ര​കാ​രം ര​ഹ​സ്യ​വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​ര​മാ​ധി​കാ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റാ​നാ​വു​മോ എ​ന്ന​ത് പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണ്. പ്ര​ഥ​മ​ദൃ​ഷ്​​ട്യാ​ ഈ ​ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഹ​ര​ജി​യി​ലു​ള്ള നി​യ​മ​പ്ര​ശ്ന​ങ്ങ​ള്‍ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​യി​രു​ത്തി​യ കോ​ട​തി, ഹ​ര​ജി തീ​ര്‍​പ്പാ​ക്കും​വ​രെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് സ്​​റ്റേ ചെ​യ്യു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.