ഹിന്ദുക്കളുടെ പണവും കൊണ്ട് സംഘപരിവാറിന്റെ പാലക്കാട്ടെ 'ഹിന്ദു ബാങ്ക് മുങ്ങി; പോലീസിൽ പരാതി: പോയത് കോടികളെന്ന് സൂചന..


പാലക്കാട്: ചെര്‍പ്പുളശേരിയിലെ ഹിന്ദു ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന. ചെര്‍പ്പുളശേരി പൊലീസില്‍ ലഭിച്ച പരാതിയില്‍ 97 ലക്ഷം രൂപ കബളിപ്പിക്കപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 പേര്‍ ചേര്‍ന്നാണ് ഈ പരാതി നല്‍കിയത്. ബാങ്കിലെ മുഴുവന്‍ നിക്ഷേപകരും പൊലീസിനെ സമീപിച്ചാല്‍ കോടികളുടെ തട്ടിപ്പ് പുറത്തുവരുമെന്നാണ് സൂചന. അതേസമയം പരാതിക്കാരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഹിന്ദുവിന്റെ പണം ഹിന്ദുവിന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച് ഹിന്ദുമതത്തില്‍പെട്ടവരെ മാത്രം അംഗങ്ങളാക്കി അവര്‍ക്ക് മാത്രം വായ്പയും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുക ലക്ഷ്യം വെച്ചാണ് ഹിന്ദു ബാങ്ക് എന്ന സ്ഥാപനം ആരംഭിക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തീരുമാനിച്ചത്. 

ഹിന്ദുസ്ഥാൻ ഡെവലപ്​മെൻറ്​ ബെനിഫിറ്റ്​സ്​ നിധി ലിമിറ്റഡ്​ എന്ന പേരിൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഒരു വർഷത്തിനുള്ളിൽ കോടികൾ സമാഹരിച്ച് അടച്ചുപൂട്ടിയതെന്ന്​ നിക്ഷേപകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ്​ ചെർപ്പുളശ്ശേരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്​. ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ്​ ഇത്​ കേന്ദ്ര കോർപറേറ്റ്​ അഫയേഴ്​സ്​ വകുപ്പിൽ രജിസ്​റ്റർ ചെയ്​തത്​. 

സംഘ്​പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ്​ നടത്തിപ്പുകാർ. ഹിന്ദുക്കൾക്കു​േവണ്ടിയുള്ള സ്ഥാപനം എന്ന നിലക്കാണ്​ ഇവർ പരിചയപ്പെടുത്തിയത്​. സംഘ്​പരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ്​ ഒാഹരിയും നിക്ഷേപവും സ്വീകരിച്ചത്​. ഉയർന്ന പലിശ വാഗ്​ദാനം ചെയ്​തിരുന്നു.

സ്ഥാപനത്തിന്‍റെ ചെയർമാൻ സുരേഷ്​ കൃഷ്​ണ ആർ.എസ്​.എസ്​ മുൻ ജില്ല ​നേതാവാണ്​. ഡയറക്​ർമാരിൽ ഒരാളായ അനിൽകുമാറിന്​ ആർ.എസ്​.എസ്​ ബന്ധമുണ്ട്​. സ്ഥാപനത്തി​െൻറ പ്രമോ​ട്ടിങ്​ ഡയറക്​ടർമാരും സംഘ്​പരിവാർ സംഘടനകളിലെ ഭാരവാഹികളാണ്​. അനിൽകുമാർ കഴിഞ്ഞ നവംബറിൽ രാജിവെച്ചതായി പറയുന്നു. പ്രമോട്ടിങ്​ ഡയറക്​ടർമാരും രാജി നൽകിയതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചെയർമാൻ സുരേഷ്​ കൃഷ്​ണയും മറ്റൊരു ഡയറക്​ടറായ പ്രശാന്ത്​ തച്ചങ്ങോട്ടിലുമാണ്​ തട്ടിപ്പിന്​ പിന്നിലെന്ന്​ ഇവർ ആരോപിക്കുന്നു. പ്രമോട്ടിങ് ഡയറക്​ടർമാരായ വിനോദ്​ കുളങ്ങര, രാജു കൂട്ടാല, കെ. അനൂപ്​ തരുവക്കോണം, സി.കെ. മനീഷ്​, കെ. കാർത്തിക്, കൃഷ്​ണപ്രഭ​ എന്നിവരാണ്​ രാജിവെച്ചതായി ശനിയാഴ്​ച വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. വിനോദ്​ കുളങ്ങരയും രാജു കൂട്ടാലയും ബി.ജെ.പി ഷൊർണ്ണൂർ മണ്ഡലം നേതാക്കളും അനൂപ്​, മനീഷ്​ എന്നിവർ ആർ.എസ്​.എസി​െൻറ പ്രാദേശിക നേതാക്കളുമാണ്​. സേവാഭാരതി ചെർപ്പുളശ്ശേരി മുനിസിപ്പൽ സെക്രട്ടറിയായ കെ. കാർത്തിക്​ ആണ്​ സുരേഷ്​ കൃഷ്​ണക്കെതിരെ പൊലീസിൽ പരാതി നൽകിയത്​. പണവും സ്വർണ്ണാഭരണവും വാങ്ങി കബളിപ്പിച്ചതായി ഹരീഷ്​ എന്നയാളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

ഒാഹരി മൂലധനമായി ഒരു ലക്ഷം മുതൽ 5.5 ലക്ഷം വരെ നിരവധി പേരിൽനിന്നും സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്​. പുറമേ 2300 രൂപ വീതം ഇനീഷ്യൽ സേവിങ്സ്​ ആയി 190 പേരിൽനിന്നും പിരിച്ചെടുത്തതായും പറയുന്നു. സ്ഥാപനത്തിനുവേണ്ടി വാങ്ങിയ ആറു വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്​റ്റർ ചെയ്​തതായും പരാതിയുണ്ട്​. സുരേഷ്​ കൃഷ്​ണയു​െട ഭാര്യയും തട്ടിപ്പിൽ പങ്കാളിയാണെന്ന്​ രാജിവെച്ച പ്ര​േമാട്ടിങ്​ ഡയറക്​ടർമാർ ആരോപിക്കുന്നു.

പണം സ്വീകരിച്ചതിന്​ ആർക്കും രസീതി നൽകിയിട്ടില്ല. സ്ഥാപനത്തി​െൻറ പോക്ക്​ ശരിയായ വഴിക്ക്​ അല്ലെന്ന്​ തോന്നിയപ്പോൾ പണം തിരിച്ചുചോദിച്ചു. ചെയർമാർ നൽകിയ ചെക്ക്​ അക്കൗണ്ടിൽ പണമില്ലാ​െത മടങ്ങിയപ്പോഴാണ്​ പൊലീസിൽ പരാതി നൽകിയതെന്നും പ്രമോട്ടിങ്​ ഡയറക്​ടർമാർ പറഞ്ഞു. സുരേഷ്​കൃഷ്​ണയുടേയും ഭാര്യയുടേയും അക്കൗണ്ടുകളിലാണ്​ സ്ഥാപനത്തി​െൻറ പണം നി​ക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു. 

മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്‌സിനുകീഴില്‍ കമ്പനി ആക്ട് പ്രകാരം 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി ഈ വര്‍ഷം ജൂണില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രസ്തുത നീക്കത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ചെര്‍പ്പുളശേരിയിലെ സ്ഥാപനം ഈ പദ്ധതിയുടെ ആദ്യപടിയായിരുന്നുവെന്നാണ് വിവരം. ആര്‍എസ്എസ് നെല്ലായ മുന്‍ മണ്ഡല്‍ ഭൗദ്ധിക് പ്രമുഖ് അനില്‍കുമാര്‍, ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങര, ബിജെപി മുന്‍ കീഴൂര്‍ മെംബര്‍ രാജു കൂട്ടാല, സേവാഭാരതി ചെര്‍പ്പളശ്ശേരി നഗര്‍ സെക്രട്ടറി കാര്‍ത്തിക് കറുത്തേടത്ത്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി സഹാകാര്യ വാഹക് അനൂപ് തരുവക്കോണം, ആര്‍എസ്എസ് ചെറുപ്പളശ്ശേരി നഗര്‍ ശാരീരിക് പ്രമുഖ് മനീഷ്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി ഖണ്ഡ് സേവാ പ്രമുഖ് പ്രശാന്ത് എന്നിവരാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ആര്‍എസ്എസ് ആസ്ഥാനത്ത് നേരിട്ട് ആസൂത്രണം ചെയ്ത പരിപാടിയാണിതെന്നും ചില ആരോപണങ്ങളുണ്ട്.

ചെര്‍പ്പുളശേരിയില്‍ നടന്ന തട്ടിപ്പില്‍ എത്ര പേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായ അന്വേഷണം നടന്നുവരികയാണ്. വിശ്വാസികളെ കബളിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഔദ്യോഗികമായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയോ എന്നും പരിശോധിക്കപ്പെടും. വരും ദിവസങ്ങളില്‍ ഹിന്ദു ബാങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. എച്ച്ഡിബി നിധി ചെയര്‍മാന്‍ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ച പരാതി പൊലീസ് ഗൗരവമായിട്ടാണ് കാണുന്നത്. ആര്‍എസ്എസ് നേതാവും സംഘപരിവാറിന്റെ സാമൂഹിക മാധ്യമ ചുമതലക്കാരനുമാണ് സുരേഷ് കൃഷ്ണ. സംഘടനയിലെ ഉന്നതരിലേക്കും അന്വേഷണം നീങ്ങുമെന്ന് തീര്‍ച്ച.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.