ഇടുക്കിയിൽ മരിച്ചെന്ന് പറഞ്ഞ് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബക്കറ്റിലാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി, വീട്ടിൽ എത്തി സംസ്കാര ചടങ്ങുകള്‍ക്കിടെ സംഭവിച്ചത്...!!


കുമളി: മരിച്ചെന്നു പറഞ്ഞ് ആശുപത്രി അധികൃതർ പ്ലാസ്റ്റിക് ബക്കറ്റിലാക്കി കൊടുത്തുവിട്ട ചോരക്കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവന്റെ തുടിപ്പ്. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കുമ്പോ‍ഴാണ് കുഞ്ഞിക്കൈകൾ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കുടുംബം കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് തിരിച്ചോടി.

കുഞ്ഞിപ്പോൾ തേനി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു കുഞ്ഞിനു ജന്മം നൽകിയത്. ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കൈകൾ ചലിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.