തൃശൂർ: തൃശൂർ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും ഷാജി പള്ളത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
മുൻ കോൺഗ്രസ് നേതാവ്, യു.ഡി.എഫ് ദേശമംഗലം പഞ്ചായത്ത് ചെയർമാൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ കൺവീനർ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാജി പള്ളം മികച്ച സംഘാടകൻ കൂടിയാണ്. അദ്ദേഹത്തിനോട് കൂടെ ഇബ്രാഹിം തങ്ങൾ, മുഹമ്മദ് കുട്ടി പി കെ, മഹേഷ് രാജ്, ഷബീർ അഹമ്മദ്, അലി അക്ബർ എന്നി നേതാക്കളെയും, മറ്റ് പ്രവർത്തകരെയും ഐ.എൻ.എൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ചാമക്കാല,ജനറൽ സെക്രട്ടറി ബഫീഖ് ബക്കർ, താജുദ്ദീൻ ഹാജി,ജെയിൻ ജോസഫ്, ശിഹാബ് കാളമുറി, ഷെയ്ഖ് സാലിഹ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
പാർട്ടിലേക്ക് വന്നവർക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് മെമ്പർഷിപ്പ് വിതരണം നടന്നു.