'വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചത്'; കെഎം മാണിയെ കുറിച്ച് കോടതിയിൽ സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്ന്- ജോസ് കെ മാണി


കോട്ടയം: കെ എം മാണിയെക്കുറിച്ച് സർക്കാർ ഒന്നും കോടതിയിൽ പറഞ്ഞിട്ടില്ലെന്നും, എല്ലാ കുഴപ്പവും മാധ്യമങ്ങളുടേതാണെന്നും ജോസ് കെ മാണി. കെ എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞതിന് പിന്നാലെയാണ് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേർന്നത്. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് എല്ലാം മാധ്യമങ്ങളുടെ കുഴപ്പം ആണെന്ന് വരുത്തി വിഷയത്തിൽ നിന്നും വഴുതിമാറാൻ ജോസ് കെ മാണി ശ്രമിച്ചത്.

'സുപ്രീം കോടതിയിൽ അഭിഭാഷകൻ വാദിച്ചപ്പോൾ കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല എന്ന് ജോസ് കെ മാണി സമർത്ഥിച്ചു. സുപ്രീംകോടതിയിൽ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും കെ എം മാണി അഴിമതിക്കാരനാണെന്ന് ഇല്ല. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം ഉയർത്തിക്കാട്ടി ആയിരുന്നു ജോസ് കെ മാണി വാർത്താസമ്മേളനം നടത്തിയത്. അഭിഭാഷകൻ കേസ് വാദിക്കുമ്പോൾ മുൻ ധനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസ് ആണ് സംഭവം എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ അഴിമതി ആരോപണം എന്നാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത് എന്നും മറിച്ച് അഴിമതിക്കാരൻ എന്നല്ല എന്നും ജോസ് കെ മാണി ആവർത്തിച്ചു പറഞ്ഞു.

സുപ്രീംകോടതിയിൽ കേരള കോൺഗ്രസ് നേരിട്ട് ഇക്കാര്യത്തിൽ പരിശോധന നടത്തിയെന്നും സർക്കാറിനെ ന്യായീകരിച്ചുകൊണ്ട് ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ എം മാണിയെ വേട്ടയാടാൻ ഉള്ള ശ്രമമാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും ജോസ് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.