ബക്രീദ് ലോക്ഡൗൺ ഇളവ്; സുപ്രിംകോടതി നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരം: കെ സുരേന്ദ്രൻ


കോഴിക്കോട്: ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ള സുപ്രിംകോടതിയുടെ നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് ആരോപണം.

ഇളവുകൾ നൽകിയ സർക്കാരിന്റെ അശാസ്ത്രീയ രീതിയെ കോടതി വിമർശിച്ചു. ജീവിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തിയ സർക്കാരിനുള്ള തിരിച്ചടിയാണിത്. ഓണത്തിനും ക്രിസ്മസിനും ഇളവ് നൽകാത്ത സർക്കാർ ബക്രീദിന് മാത്രം ഇളവുകൾ നൽകുന്നു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.