കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ


കണ്ണൂർ: തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫീസറെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടി. വില്ലേജ് ഓഫീസര്‍ ജസ്റ്റസ് ബെഞ്ചമി(47)നെയാണ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. പട്ടുവം സ്വദേശിയായ ഒരാളുടെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് പട്ടുവം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. 5000 രൂപ നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്നാണ് വില്ലേജ് ഓഫീസറായ ജസ്റ്റസ് ബെഞ്ചമിന്‍ പറഞ്ഞിരുന്നത്. കൈക്കുലി ആവശ്യപ്പെട്ടതോടെ പട്ടുവം സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

തുര്‍ന്ന് വിജിലന്‍സിന്റെ നേതൃത്വത്തില്‍ 2000 രൂപ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് ഓഫീസര്‍ കൈയ്യോടെപിടികൂടുകയായിരുന്നു. തുടര്‍ന്ന് ബെഞ്ചമിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കാഞ്ഞിരങ്ങാട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. തിരുവനന്തപുരം സ്വദേശിയായ ജസ്റ്റസ് ബെഞ്ചമിന്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് താമസം.

കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.