കാലടി സര്‍വകലാശാലയിൽ ഉത്തര പേപ്പര്‍ കാണാതായ സംഭവം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍


കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.

പി ജി സംസ്‌കൃത സാഹിത്യം വിഭാഗം പരീക്ഷയുടെ 276 ഉത്തര പേപ്പറുകളാണ് കഴിഞ്ഞ ദിവസം കാണാതായത്. സംഭവത്തില്‍ വീഴ്ച വരുത്തിയ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ കെ എ സംഗമേഷനെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന സിന്‍ഡിക്കേറ്റ് വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ പൊലീസിലും സര്‍വകലാശാല പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.