കണ്ണൂർ അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു


കണ്ണൂർ: കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസനത്തിന് വേഗം കൂട്ടുന്ന ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

അഴീക്കലില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്കാണ് കപ്പലിന്റെ യാത്ര. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചരക്ക് കപ്പല്‍ ശനിയാഴ്ച അഴീക്കലില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴിയാണ് എം വി ഹോപ് സെവന്‍ എന്ന കപ്പല്‍ അഴീക്കലില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ സര്‍വീസുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വികസന കുതിപ്പേകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയും ആശംസകളര്‍പ്പിച്ചു. കൂടുതല്‍ കപ്പല്‍ സര്‍വീസുകള്‍ സാധ്യമായാല്‍ അത് വടക്കന്‍ മലബാറിന്റെ വികസനത്തിലും പ്രതിഫലിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.