'വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറക്കക്കാൻ അനുവദിക്കണം, അടച്ചിടലല്ല തുറന്നിടലാണ് പ്രായോഗികം': ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച്- കാന്തപുരം


കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൌൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു.

നിലവില്‍ പരിമിതമായ ദിവസങ്ങള്‍ മാത്രം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് കാരണം, ആ ദിനങ്ങളില്‍ അനുഭവപ്പെടുന്ന ജനത്തിരക്ക് കൊവിഡ് പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടാക്കുന്നു. എല്ലാ ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുകയും, സാമൂഹിക അകലം കര്‍ശനമാക്കുകയും ചെയ്താല്‍ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകുകയും, തിരക്കുകള്‍ ഇല്ലാത്ത വിധം സ്ഥാപനങ്ങളും തെരുവുകളും നിയന്ത്രിക്കാനും കഴിയും. കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്.

അതേസമയം, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സര്‍ക്കാറും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങരുത്. ആഗതമാകുന്ന ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നിര്‍വഹണത്തിന് മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പള്ളികളില്‍ നിസ്‌കാരം നടത്താന്‍, കൊവിഡ് പോസിറ്റിവ് കേസുകള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ അനുമതി നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.