കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് തിരിച്ചടി, അർജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതി തള്ളി, ഷഫീക്കിന് ജാമ്യം


കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസ് അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി തള്ളി. ഏഴു ദിവസം പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ സമയത്ത് മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ അവസരം നല്‍കിയിരുന്നു. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ ജയിലിൽ എത്തി കസ്റ്റംസിന് പ്രതിയെ ചോദ്യം ചെയ്യാനാകുമെന്നും കസ്റ്റംസ് പറഞ്ഞു.

കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. അര്‍ജുനുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യാനുണ്ട്. നോട്ടീസ് നല്‍കിയിട്ടും ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല.

അതേസമയം, ഷാഫിയുടെ വീട്ടിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത രേഖകള്‍ കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് രേഖകള്‍ കൈമാറിയത്. അര്‍ജുനെ നാല് ദിവസത്തേക്കാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അര്‍ജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ രഹസ്യമാക്കിയതിന് പിന്നില്‍ പലതും മറയ്ക്കാനെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
വിസ്മയ കേസ് അന്വേഷണത്തിന് സ്റ്റേയില്ല; ഹർജിയിലെ പിഴവുകൾ പരിഹരിക്കാൻ കോടതി നിർദ്ദേശം

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേകസംഘം രൂപീകരിക്കുമെന്നും കസ്റ്റംസ് അപേക്ഷ നൽകുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദിന് ഷഫീഖിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണം കടത്തുന്നതിനിടയിൽ പിടിയിലായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് കൊണ്ട് ജാമ്യം നല്‍കാമെന്ന് ആയിരുന്നു കോടതിയുടെ നിലപാട്. ഷെഫീഖിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിര്‍ത്തതുമില്ല.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെ കസ്റ്റംസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയിൽ പരാതി പറഞ്ഞിരുന്നു. നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും അര്‍ജുന്‍ കോടതിയിയെ അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ടര കിലോഗ്രം സ്വർണം കടത്തുന്നതിനിടെയാണ് മുഹമ്മദ് ഷഫീക്ക് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അര്‍ജുന്‍ ആയങ്കിക്കു വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ടു വന്നതെന്ന് ഷഫീക്ക് മൊഴി നല്‍കി. സ്വർണം പിടിച്ചെടുത്ത ദിവസം ആയങ്കി വിമാനത്താവളത്തില്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.

എന്നാല്‍, സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച അര്‍ജുന്‍ കള്ളക്കടത്തു സ്വർണം കവര്‍ച്ച ചെയ്യുന്ന പൊട്ടിക്കല്‍ നടത്താറുണ്ടെന്ന് കസ്റ്റംസിനോട് സമ്മതിച്ചു. കൊടി സുനിയും ഷാഫിയും ഇക്കാര്യത്തില്‍ സഹായിച്ചതായും മൊഴി നല്‍കിയിരുന്നു.

തെളിവു ശേഖരണത്തിനായി അര്‍ജുന്റെ കണ്ണൂരിലെ വീട്ടിലടക്കം കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. മൊബൈല്‍ നഷ്ടപ്പെട്ടതായി അര്‍ജുന്‍ വെളിപ്പെടുത്തിയ ഇടങ്ങളിലടക്കം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് യൂണിഫോമിലെ നക്ഷത്രം അടക്കം കണ്ടെത്തിയിരുന്നു. പൊലീസ് വേഷത്തിലും തങ്ങള്‍ സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയതായി അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.