തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർ ഷിപിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അനാവശ്യ തർക്കമുയർത്തി സാമുദായിക സ്പർധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതിനിടെ ന്യൂന പക്ഷ സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.