സംസ്ഥാനത്ത് കനത്ത മഴ, അപ്രതീക്ഷിത കാറ്റ്; മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത നാശനഷ്ടം: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും. ഇതേ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. എറണാകളും, കോട്ടയം, ഇടുക്കി ജില്ലകളില്‍ പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ വീടുകള്‍ തകര്‍ന്നു. അതേ സമയം ആളപായം എവിടേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

45 കി.മീ മുതല്‍ 65 കി.മീ വരെ ശക്തമായ വേഗതയില്‍ കാറ്റ് വീശുമെന്നും മലയോര മേഖലകളില്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഈ സമയത്ത് തന്നെ അറബിക്കടലില്‍ കാലവര്‍ഷ കാറ്റും ശക്തിപ്രാപിച്ചിരുന്നു.

അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കിയില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ കാറ്റില്‍ തൊടുപുഴ മേഖലയില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

കോട്ടയത്ത് മേതിരിയിലാണ് വന്‍ നാശനഷ്ടമുണ്ടായത്. വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ആറോളം വീടുകള്‍ ഇത്തരത്തില്‍ തകര്‍ന്നിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.

എറണാകുളം ജില്ലയിലാണ് കാറ്റ് ഏറ്റവുമധികം നാശംവിതച്ചത്. ഇന്ന് പുലര്‍ച്ചയെടക്കം ശക്തമായ മഴയുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ചുണ്ടായ കനത്ത കാറ്റാണ് നാശം വിതച്ചത്. പറവൂര്‍ തത്തപ്പള്ളി, വൈപ്പിന്‍,എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയായ മഴവന്നൂരിലടക്കമാണ് നാശനഷ്ടമുണ്ടായത്. വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. മേല്‍ക്കൂരകള്‍ പറന്നു. ഭാഗികമായും പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.