വടകര എംഎൽഎ കെ.കെ രമയുടെ മകന് നേരെ വധഭീഷണി


കോഴിക്കോട്: വടകര എംഎൽഎ കെ.കെ രമയുടെ മകനെ കൊല്ലുമെന്നുള്ള ഭീഷണി കത്ത് രമയുടെ ഓഫീസ് വിലാസത്തിൽ എത്തി. കൂടാതെ ആർഎംപി നേതാവ് എൻ. വേണുവിനെ കൊല്ലുമെന്നും കത്തിൽ ഉണ്ട്.
കത്ത് ലഭിച്ചത് കഴിഞ്ഞ ദിവസമാണ് . സിപിഎം നേതാവ് എ.എൻ ഷംസീറിനെതിരെ ചാനൽ ചർച്ചകളിൽ പരാമർശം നടത്തരുതെന്നും, തുടർച്ചയായി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്.

സംഭവത്തിൽ വടകര റൂറൽ എസ്പിയ്ക്ക് എൻ വേണു പരാതി നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.