കോഴിക്കോട്; ലീഗ് നേതാവ് കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണം വിജിലന്‍സ് കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. കര്‍ണാടകയില്‍ ഇഞ്ചി കൃഷി നടത്തിയാണ് പണം സമ്പാദിച്ചതെന്ന് ഷാജി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതി കണ്ടെത്താനാണ് വിജിലന്‍സ് നീക്കം.
കര്‍ണാടകയില്‍ ഷാജിക്ക് ഇഞ്ചികൃഷി തന്നെയാണോ, അല്ലെങ്കില്‍ ഭൂമി ഇടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കും. വരും ദിവസങ്ങളില്‍ തന്നെ ഇതു സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് വിജിലന്‍സ് സംഘം കടക്കും. വിജിന്‍സിന്റെ ഒരു സംഘം ഉടന്‍ കര്‍ണാടക സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിജലന്‍സ്
പറയുന്നു.