ഹാജരാക്കിയ രേഖകളിൽ വൈരുദ്ധ്യം; കെ എം ഷാജിയെ വിജിലന്‍സ്​ വീണ്ടും ചോദ്യം ചെയ്യുന്നു


കോഴിക്കോട്: അനധികൃത സ്വത്ത്​ സമ്പാദന കേസുമായി ബന്ധപ്പെട്ട് അഴീക്കോട് മുൻ എംഎൽഎയും മുസ്​ലിം ലീഗ്​ നേതാവുമായ കെ എം ഷാജിയെ വിജിലന്‍സ്​ വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട്​ ഓഫീസിലാണ്​ ഷാജി ചോദ്യം ചെയ്യലിന്​ ഹാജരായത്​. മൂന്നാംതവണയാണ്​ വിജിലന്‍സ്​ കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്​.

നേ​ര​ത്തെ ല​ഭി​ച്ച മൊ​ഴി​ക​ളും ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സിന്‍റെ വി​ല​യി​രു​ത്ത​ല്‍. ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും വിജിലന്‍സ്​ ചോദ്യം ചെയ്യുക.

എം.​എ​ല്‍​.എ​യാ​യി​രി​ക്കെ അഴീക്കോട് സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​ഴീ​ക്കോ​ട്ടെ യു​.ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം 47 ല​ക്ഷം രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.