ഹാജരാക്കിയ രേഖകൾ വ്യാജമെന്ന് സംശയം; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്


കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകളിലും മൊഴികളിലും വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മുൻ അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ദിവസങ്ങള്‍ക്കകം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് സൂചന. ഷാജി നേരത്തെ നല്‍കിയ മൊഴികളിലും വിജിലന്‍സ് ശേഖരിച്ച കണക്കുകളിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപയും പല രേഖകളും പിടിച്ചെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണ് എന്നാണ് ഷാജിയുടെ വിശദീകരണം. തന്റെ സ്വത്തു വിവരങ്ങളും ഷാജി കൈമാറിയിരുന്നു. ഇതുകൂടാതെ വിജിലസന്‍ ശേഖരിച്ച തെളിവുകളും ഷാജിയുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.