കെ.എം. ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ.എം. ഷാജി സമർപ്പിച്ച കൗണ്ടർ ഫോയിലുകൾ സംബന്ധിച്ച സംശയം വിജിലൻസിനുണ്ട്. ഇതാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്.