കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ഇറച്ചിക്കടയിൽ ഉപയോഗിക്കുന്ന മരത്തടി; ബിലാസ്പുർ-എറണാകുളം ട്രെയിൻ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം


കൊച്ചി: കൊച്ചി കളമശേരി റെയിൽവേ ട്രാക്കിൽ മരത്തടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മരത്തടി മനഃപൂർവം ട്രാക്കിലിട്ടതാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് അറിയിച്ചു.

സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിന് സമീപം ചൊവ്വാഴ്ചയാണ് ട്രാക്കിൽ മരത്തടി കണ്ടെത്തിയത്. ഇറച്ചി കടയിൽ ഉപയോഗിക്കുന്ന മരത്തടിയാണ് കണ്ടെത്തിയത്. ഏഴരയ്ക്ക് കടന്നുപോയ ബിലാസ്പുർ-എറണാകുളം ട്രെയിൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കൺട്രോൾ റൂമിൽ അറിയിച്ചു. ഉടൻ തന്നെ ആലുവയിൽ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച് ട്രെയിൻ നിർത്തി നടത്തിയ പരിശോധനയിൽ തകർന്ന നിലയിൽ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.