കോഴിക്കോട് വീണ്ടും അതിഥി തൊഴിലാളിക്ക് നേരെ ക്രൂരത; ബൈക്കില്‍ വലിച്ചിഴച്ചു


കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ തൊഴിലാളിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാ സംഘം മദ്രസാബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയത്. വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്തുകയറിയ മോഷ്ടാക്കള്‍ തൊഴിലാളികളുടെ മൊബൈലും 5000 രൂപയും എടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നജ്മല്‍ ശൈഖ് ഇവരുടെ പിന്നാലെ ഓടി ബൈക്കിലിരുന്ന ആളെ പിടിച്ചപ്പോഴാണ് റോഡിലൂടെ വലിച്ചിഴച്ചത്.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഏകദേശം രണ്ടാഴ്ച മുമ്പ് സമാനമായ സംഭവം കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിലും അരങ്ങേറിയിരുന്നു. സംഭവത്തിൽ ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.