മിണ്ടാപ്രാണികളോട് വീണ്ടും കൊടും ക്രൂരത; കോട്ടയത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്


കോട്ടയം: സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും കൊടും ക്രൂരത. നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് നായയെ വാഹനത്തില്‍ കെട്ടിവലിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

അയര്‍ക്കുന്നം- ലാക്കാട്ടൂര്‍ റോഡിലെ തേലാമറ്റം എന്ന സ്ഥലത്ത് വച്ചാണ് നായയെ കെട്ടിവലിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്നവര്‍ സംഭവം കണ്ടിരുന്നു. വായനശാലയുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിവലിക്കുകയാണെന്ന് വ്യക്തമായത്. മറ്റ് സ്ഥാപനങ്ങളിലെയും സിസി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

അതേസമയം കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാറോടിച്ചത് പ്രദേശവാസി അല്ലെന്നും സൂചന. പ്രാദേശിക രാഷ്ട്രീയ നേതാക്കളും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.