കൊയിലാണ്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി; ശരീരത്തിൽ ബ്ലെയ്ഡ്‌കൊണ്ടുള്ള മുറിവുകൾ, കാലുകൾ ഒടിഞ്ഞ നിലയിൽ


കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ തോക്കുചൂണ്ടി തട്ടികൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മാവൂരിന് അടുത്തുള്ള ഒരു തടിമില്ലിന് സമീപത്തുനിന്നാണ് അഷ്റഫിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഷ്റഫിന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ബ്ലെയ്ഡ് ഉപയോഗിച്ച് അഷ്റഫിന്റെ ശരീരത്തിൽ മുറിവുകളേൽപ്പിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ക്യാരിയറായി പ്രവർത്തിക്കുകയായിരുന്നു അഷ്റഫ്. അഞ്ച് പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച പുലർച്ചയോടെ വീട്ടിലെത്തി തോക്കുചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടികൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.