ആശ്വാസ നടപടിയുമായി കെഎസ്ഇബി: ലോക്ക്ഡൗൺ കാലത്തെ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ തവണകളായി അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി


തിരുവനന്തപുരം:​ കൊവിഡ് കാലത്ത് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍.​ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ​ഗഡുക്കളായി അടയ്ക്കാന്‍ സംവിധാനമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇങ്ങനെ അടച്ചാലും കണക്ഷന്‍ കട്ട് ചെയ്യില്ല. അതേസമയം കൂടുതല്‍ ഇളവുകള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ഹൈടെന്‍ഷന്‍ ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ്ജില്‍ 25 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്.

പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി പരമാവധി കുറക്കുന്ന പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.ക്രോസ് സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിറഗുലേറ്ററി കമ്മീഷനുമായി ഗുസ്തിക്കില്ലെന്നും അവരുടെ ചില ഉത്തരവുകള്‍ തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.ഇതേക്കുറിച്ച്‌ ​ഗൗരവമായ ചര്‍ച്ചകള്‍ നടത്തും.ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.