ശബരിമല കർക്കടക മാസ പൂജ: കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും


തിരുവനന്തപുരം: ശബരിമല കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും കെ എസ് ആർ ടി സി യാത്രാ സൗകര്യം ഒരുക്കും.
ഈ കാലയളവിൽ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെ എസ്​ ആർ ടി സി പ്രത്യേക സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകൾക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതൽ പമ്പയിലും നിലക്കലിലും നടത്തുന്ന സർവ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തും

നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ബുധനാഴ്ച നടക്കുന്ന ഇഡിസിഐഎൽ , വി എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്കായി തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട് യൂണിറ്റുകളിൽ നിന്നായി സ്പെഷ്യൽ സർവ്വീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും നേരിട്ട് ന​ഗരൂർകോളേജിലേക്ക് സർവ്വീസ് ഉണ്ടായിരിക്കും, കൂടാതെ ചാത്തമ്പറയിൽ നിന്നും കണക്ടീവ് സർവ്വീസും നടത്തും.

രാവിലെ 8:30 നുള്ള ആദ്യ ഷിഫ്റ്റിൽ 534 ഉദ്യോഗാർത്ഥികളും 12:30, 04:30 എന്നീ സമയങ്ങളിലുള്ള രണ്ടും മൂന്നും ഷിഫ്റ്റുകളിലായി 1100 വീതം ഉദ്യോഗാർഥികളും പരീക്ഷ എഴുതുന്നതായി വരുന്നത്. പരീക്ഷാർത്ഥികളുടെ ആവശ്യം അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകളും സർവ്വീസ് നടത്തും.

കൂടുതൽ വിവരങ്ങൾക്ക്;- 94950 99902, 91885 26718, കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.