രാവിലെ ആരാധനാലയങ്ങളിൽ വിശ്വാസകളെ പ്രവേശിപ്പിക്കാൻ പ്രതിഷേധം സംഘടിപ്പിക്കും, ഉച്ചയ്ക്ക് രഹസ്യമായി സ്റ്റേഷനിൽ വിളിച്ച് പരാതി നൽകി കമ്മിറ്റിക്കാർക്കെതിരെ കേസെടുപ്പിക്കും: ലീഗ്- ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സംഘടനകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി ജലീൽ


മലപ്പുറം: ലീഗ്- ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സംഘടനകൾ മതമൈത്രി തകർക്കാൻ ശ്രമിക്കുന്ന മുസ്ലിം സമുദായത്തിലെ ഒട്ടുകാർ ആണെന്നും. ഒരേ സമയം ആരാധനാലയങ്ങളിൽ വിശ്വാസകളെ പ്രവേശിപ്പിക്കാൻ പ്രതിഷേധം സംഘടിപ്പിക്കുകയും അതുവഴി വിശാസികളെ ഇളക്കിവിട്ട് ആരാധനാലയങ്ങളിൽ എത്തിച്ച് ആളുകൾ കൂടി എന്നു കാരണം ഉണ്ടാക്കി രഹസ്യമായി സ്റ്റേഷനിൽ വിളിച്ചു പരാതി പറയുകയും മഹല്ല് കമ്മിറ്റിക്കെതിരെ കേസ് എടുപ്പിക്കുകയും പിന്നീട് അത് വെച്ച് സർക്കാരിനെതിരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇവരെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ജലീലിന്റെ ഫേസ്ബുക്ക് ഇങ്ങിനെ:

മതമൈത്രി തകർക്കുന്നവരെ കരുതിയിരിക്കുക.

ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്കാരത്തിന് 40 ആളുകളെ പങ്കെടുപ്പിക്കാം. അതിനപ്പുറം കവിയാതെ നോക്കണം. എല്ലാ മതവിഭാഗക്കാരുടെ വിശേഷാൽ ദിവസങ്ങളിലും വിശ്വാസികളായ 40 പേർക്ക് അവരവരുടെ ആരാധനാലയങ്ങളിൽ ഒരു നേരത്തെ ചടങ്ങിന് പങ്കെടുക്കാം. പെരുന്നാൾ ദിനങ്ങൾ മാത്രമാണ് മുസ്ലിങ്ങളുടെ വിശേഷാൽ ദിവസങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല. രഹസ്യമായി പരാതി ഫോണിൽ വിളിച്ച് സ്റ്റേഷനിൽ പറയുന്നത് ലീഗ് - ജമാഅത്തെ - ഇസ്ലാമി - സുഡാപ്പി പാർട്ടികളിൽ പെടുന്നവരാണ്. അങ്ങിനെ പോലീസ് കേസെടുത്താൽ പിണറായി വിജയൻ്റെ പോലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്. ചില വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഇതും പറഞ്ഞ് നടക്കുന്ന കടുത്ത വർഗ്ഗീയ പ്രചരണം കേട്ടാൽ അറപ്പുളവാകും. മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി ആ പഞ്ചായത്തിലെ മുസ്ലിം പള്ളികളുടെ ഭാരവാഹികൾക്ക് നൽകിയിട്ടുള്ള നോട്ടീസാണ് ഇമേജായി ചേർത്തിരിക്കുന്നത്. ഒതുക്കുങ്ങൽ വേങ്ങര മണ്ഡലത്തിലാണെന്ന് കൂടി ഓർക്കുക. താനൂർ DYSP പറഞ്ഞിട്ടാണത്രെ തിരൂരങ്ങാടി പോലീസ് അവിടുത്തെ ചില പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്തവും കുന്തവും തിരിയാത്ത ബുദ്ധിശൂന്യർ ചെയ്യുന്ന അബദ്ധത്തിന് പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത് സർക്കാരാണെന്ന് ഇത്തരക്കാർ ഓർക്കുന്നത് നന്നാകും. മുസ്ലിങ്ങളുടെ വിശേഷാൽ ദിവസമാണ് വെള്ളിയാഴ്ചകൾ എന്നറിയാത്തവരായി ഈ നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഊളമ്പാറയിലേക്കയക്കണം.

എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ക്ഷേത്രങ്ങളിലെ ദേവീദേവൻമാരുടെ പിറന്നാൾ ദിവസങ്ങളും വിഷു-ഓണം- ശിവരാത്രി തുടങ്ങിയ ആഘോഷ ദിനങ്ങളും ഹൈന്ദവ വിശ്വാസികൾക്ക് വിശേഷാൽ ദിവസങ്ങളാണ്. എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും പെസഹ വ്യാഴം, ദു:ഖവെള്ളി തുടങ്ങിയ ദിവസങ്ങളും പള്ളിപ്പെരുന്നാളുകളും ക്രൈസ്തവരുടെ വിശേഷാൽ ദിനങ്ങളാണ്. ഇതൊക്കെ അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥർ.

പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കാൻ ലീഗിന് ജനങ്ങൾ ഇപ്പോൾ നൽകിയിട്ടുള്ള വിധി അംഗീകരിച്ച് ക്ഷമാപൂർവ്വം കാത്തിരിക്കുക. അതല്ലാതെ അധികാര നഷ്ടത്തിൽ മനംനൊന്ത് കാട്ടിക്കൂട്ടുന്ന ക്രോപ്രായങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വർഗ്ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുത്. സമസ്തയുടെ ബഹുമാന്യനായ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ ശൈഖുനാ എപി അബൂബക്കർ മുസ്ല്യാരും മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ദയവായി ലീഗ് - വെൽഫെയർ - സുഡാപ്പികൾ ശ്രമിക്കരുത്. ഇതൊരു അപേക്ഷയാണ്, പ്ലീസ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.