യുവതിയുടെ കുളിസീൻ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ


മാനന്തവാടി: വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കണിയാരം മെറ്റിയാരകുന്നേൽ ശരൺ പ്രകാശ് (25) ആണ് അറസ്റ്റിലായത്. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കുന്നതിനിടയിൽ കുളിമുറിയുടെ മേൽക്കൂരയിലെ വിടവിൽ മൊബൈൽ ഫോൺ കാണുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലാവുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഐ ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാനന്തവാടി ഇൻസ്പെക്ടർ അബ്ദുൾ കരീമിന്റെ നേതൃത്വത്തി ളുള്ള സംഘത്തിൽ
ഗ്രേഡ് എസ്.ഐ രവീന്ദ്രൻ, എ എസ് ഐ സൈനുദ്ധീൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.