പ്രതിഷേധത്തിൽ പങ്കാളിയായി; കുറ്റ്യാടി എംഎൽഎ കെ.ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി


കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിലെ സീറ്റ് വിഭജനതര്‍ക്കവും പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടേതാണ് നിര്‍ദേശം. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായേക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സി.പി.എം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കുകയായിരുന്നു. മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനെതിരെ സി.പി.എം പ്രാദേശിക നേതാക്കളില്‍ ചിലരും അംഗങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധം കനത്തതോടെ കേരള കോണ്‍ഗ്രസ് എം പിന്മാറുകയും സീറ്റ് സി.പി.എം ഏറ്റെടുത്ത് കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കുകയുമായിരുന്നു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലന്‍, എളമരം കരീം എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കമ്മിറ്റി അംഗം കെ. കൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗം എം.കെ. മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഇവര്‍ക്കും ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.