സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ജനത്തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് പോലീസ് പരിശോധനയും ശക്തമാക്കും. വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ തുറക്കാനും അനുമതിയുണ്ട്.
സര്‍ക്കാര്‍ ഇളവു നല്‍കിയതിന് പിന്നാലെ സിനിമാ ചിത്രീകരണത്തിന് സിനിമാ സംഘടനകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്.

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് ഉറപ്പാക്കണം. പുറത്തുനിന്നുള്ള ആരെയും ലൊക്കേഷനില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.