സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; തീരുമാനം ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കിലെ ആശങ്ക മൂലം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ങ്ങ​ളാ​ണ് ഒ​രാ​ഴ്ച കൂ​ടി തു​ട​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന പൊ​തു​വി​കാ​ര​മാ​ണ് ഉ​യ​ർ​ന്ന​ത്.

കൃ​ത്യ​മാ​യ ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന വി​ല​യി​രു​ത്ത​ൽ. പോ​സി​റ്റി​വി​റ്റി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.