‘അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു’; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശനെ ട്രോളി സംവിധായകൻ എം.എ നിഷാദ്


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ, പ്രിയദര്‍ശനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ മീം ആണ് എ്ം.എ നിഷാദ് പങ്കുവച്ചിരിക്കുന്നത്.

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആയിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സമാനമായ രീതിയില്‍ അപ്പുക്കുട്ടന്‍ കുടപിടിച്ച് നില്‍ക്കുന്ന ചിത്രം ”ഞങ്ങളുടെ അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു” എന്ന ‘മഹാദേവന്റെ’ പോസ്റ്റ് പോലെ എത്തിയ മീം ആണിത്. എന്താണെന്നറിയില്ല തനിക്കും അപ്പുക്കുട്ടനോട് ഭയങ്കര ബഹുമാനമാണെന്ന് എം.എ നിഷാദ് പറയുന്നു.

എം.എ നിഷാദിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങിനെ:

”എന്താണെന്നറിയില്ല…എനിക്കും ഭയങ്കര Appreciation ആണ്, അപ്പുകുട്ടനോട്… എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ ? Dont they like ?”

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.