'ആർഭാട ജീവിതത്തോട് ഒട്ടും താല്പര്യം ഉള്ള ആളല്ല ഉമ്മ, ഉപ്പയുടെ വസ്ത്രങ്ങൾ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്, ഡ്രസ് ചെയ്തു വന്നാൽ ടൈ കെട്ടണമെങ്കിലും ഉമ്മ വേണം: ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധം ഉള്ളത്... നാട്യങ്ങളില്ലാത്ത നാട്ടികക്കാരൻ എം.എ യൂസഫലിയെ കുറിച്ച് മനസ്സ് തുറന്ന് മകൾ ഷിഫാ യൂസുഫ്


മലയാളികൾക്ക് എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വ്യക്തിത്വം ആണ് വ്യവസായ പ്രമുഖൻ ആയ എം എ യൂസഫലി. കേരങ്ങളുടെ നാട്ടിൽ നിന്നും ബിസിനസിലൂടെ അത്ഭുതാവഹമായ വളർച്ച കൈവരിച്ച വ്യക്തിയാണ് യൂസഫലി. ബിസിനൺസുകാരൻ എന്നതിലുപരി നല്ലൊരു മനസ്സിന് ഉടമ കൂടിയാണ് അദ്ദേഹം. നിരവധി പേരെയാണ് യൂസഫലി കൈപിടിച്ച് ഉയർത്തിയതും ജീവൻ രക്ഷിച്ചതും. ഏത് പ്രതിസന്ധിയിലും നമുക്ക് താങ്ങായി അദ്ദേഹം എത്താറുണ്ട്. യൂസഫലി എന്ന ബിസിനെസ്സുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ വിജയകഥയും എല്ലാം നമുക്ക് കാണാപ്പാഠമാണ്.

എന്നാൽ യൂസഫലിയുടെ കുടുംബത്തെ കുറിച്ചോ യൂസഫലി എന്ന കുടുംബ നാഥൻ എങ്ങനെയാണെന്നോ പലർക്കും അറിവുണ്ടാകാനിടയില്ല. ഇപ്പോഴിതാ യൂസഫലിയുടെ ഇളയ മകളായ ഷിഫാ യൂസഫ് തന്റെ ഉപ്പയെ കുറിച്ച് തുറന്ന് പറയുകയാണ്. ഉപ്പയുടെ ചെല്ലക്കുട്ടിയാണ് ഷിഫാ യൂസഫലി. ലോകം അറിയുന്ന വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവള്‍. ആ സംസാരത്തിന്റെ ഓരം ചേര്‍ന്നു നടന്നാല്‍ പെട്ടെന്നു തൃശൂരിലെ നാട്ടികയിലെത്താം. വാക്കുകളോട് ഹൃദയം ചേര്‍ത്തു വച്ചാല്‍ യൂസഫലിയുടെ മനസ്സിലും. ആദ്യ ഘട്ടത്തിൽ തങ്ങൾ എങ്ങനെയാണു ജീവിച്ചിരുന്നതെന്നും ഇപ്പോൾ എങ്ങനെയാണെന്നും ബാപ്പ വീട്ടിൽ എങ്ങനെയാണ് പെരുമാറുന്നതെന്നും ഒക്കെയാണ് ഷിഫ അഭിമുഖത്തിൽ തുറന്നു പറയുന്നത്.
സംസാരത്തില്‍ മിതത്വവും സ്‌നേഹത്തില്‍ ധാരാളിത്തവും, അതാണ് ഷിഫയുടെ പ്രത്യേകത. പക്ഷേ, പപ്പയുടെ നാടായ നാട്ടികയെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ഷിഫ ഓര്‍മകളിലേക്ക് ചില്ലാട്ടമാടും. നാട്ടികയുടെ നന്മകള്‍ ചുറ്റും പൂവിടും.

ഷിഫയുടെ വാക്കുകൾ ഇങ്ങനെ

ബാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിലും ഒരു പരിധിയും വെച്ചിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടും കരുണയോടും പെരുമാറുന്ന ബാപ്പയെ ആണ് ഞങ്ങൾ ചെറുപ്പം മുതലേ കണ്ട് വളർന്നത്. ആത്മീയതയും, വിനയവും, സത്യസന്ധതയും എല്ലാ കാര്യത്തിലും പുലർത്തണം എന്നാണ് ബാപ്പ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധം ഉള്ളത്. അത് മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന കാര്യത്തിലാണ്. പിന്നെ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കണം എന്നതാണ് മറ്റൊരു നിർബന്ധം.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമയത്താണ് നമ്മൾ മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത്. അന്നേ ദിവസത്തെ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പങ്കുവെക്കും. ബാപ്പയാകട്ടെ ജീവിതത്തിൽ താൻ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും, അവർ നൽകുന്ന സന്ദേശവും, പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ചും ഒക്കെ നമുക്ക് പറഞ്ഞു തരും. ബാപ്പയുടെ ആ അനുഭവങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിൽ പലപ്പോഴും വലിയ സഹായമായി മാറിയിട്ടുണ്ട്.അതു കൊണ്ടു തന്നെ ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.

ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ബാപ്പ ഈ നിലയിൽ ഇന്ന് എത്തിയത്. രണ്ട് ബെഡ്‌റൂം മാത്രമുള്ള വീട്ടിൽ നിന്നാണ് ഉപ്പ ഇന്ന് ഇക്കണ്ട ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്. ബാപ്പ എല്ലായിപ്പോഴും യാത്രകളും മറ്റുമായി വലിയ തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർത്തു വെക്കാനോ, വിഷ് ചെയ്യാനോ, സമ്മാനങ്ങൾ വാങ്ങി നൽകാനോ ഒക്കെ ബാപ്പ മറക്കും. എന്നാൽ യാത്രകൾ കഴിഞ്ഞു തിരികെ വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ ബാപ്പ എപ്പോഴും കരുതാറുണ്ട്.

ഉമ്മയെ പറ്റി പറയുകയാണെങ്കിൽ ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമ എന്ന വാക്കിന്റെ അര്‍ഥം മനസ്സിലാകണമെങ്കില്‍ ഉമ്മയെ നോക്കിയാല്‍ മതി. ഞങ്ങളെ എളിമയുള്ളവരായി വളര്‍ ത്തിയതും ഉമ്മയാണ്. എത്രയോ വലിയ രീതിയില്‍ ജീവിച്ചാലും ആരും ഒന്നും പറയില്ല. പക്ഷേ, ഉമ്മയ്ക്കിപ്പോഴും പഴയ പടിയില്‍ നിന്നു വീട്ട് ആര്‍ഭാടത്തിലേക്ക് പോകണമെന്നൊന്നും ഇല്ല. പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഡ്രസ് എല്ലാം ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ഷര്‍ട്ടിട്ട്‌ െറഡിയായി വരുമ്പോള്‍ പപ്പയ്ക്ക്‌ ൈട െകട്ടിക്കൊടുക്കുന്നതും ഉമ്മയാണ്. 'ന്റെ പപ്പാ, ഇതുവരെ ൈട െകട്ടാന്‍ പഠിച്ചില്ലേ...' എന്നു േചാദിച്ചു കളിയാക്കുമ്പോള്‍ പപ്പ ഉമ്മയെ േചര്‍ത്തു നിര്‍ത്തി പറയും, 'നിങ്ങടെ ഉമ്മ കെട്ടിത്തന്നാലേ എനിക്കു തൃപ്തിയാകൂ എന്ന്.

ഇതാണ് ഇളയ മകൾ ഷിഫ പങ്കുവെച്ച കുടുംബ വിശേഷങ്ങൾ. ഇപ്പോൾ മൂന്നു പെൺകുട്ടികളും ഭർത്താവിനോടൊപ്പം നിരവധി ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തി വരികയാണ് ഷിഫാ. ബിസിനസ്സുകാരനായ ഷെറൂണ് ആണ് ഷിഫയുടെ ഭർത്താവ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.