ബൈക്കിൽ കറങ്ങി പൂട്ടിയിട്ട വീടുകളിൽ കവർച്ച; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ


മലപ്പുറം: ബൈക്കില്‍ ഉള്‍പ്രദേശങ്ങളിലൂടെ കറങ്ങുകയും, ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുകയും ചെയ്ത കേസിൽ പിടിയിലായ പ്രതികളെ ആലിപ്പറമ്പിൽ തെളിവെടുപ്പിനെത്തിച്ചു. ഇവിടെയുള്ള അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും കവര്‍ന്ന കേസിലാണ് പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തത്. വീടിന്റെ പൂട്ട് തകര്‍ക്കാനുപയോഗിച്ച്‌ ഉപേക്ഷിച്ച ആയുധം പട്ടാബി മീന്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കാട് നിറഞ്ഞ പ്രദേശത്തു നിന്നും പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് തെളിവെടുത്തത്.

കഴിഞ്ഞ ജൂലൈ ഏഴിന് പകലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
വീടുകളിലെത്തി വാതിലില്‍ മുട്ടുകയും കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യും. മൂന്ന് തവണ ഇങ്ങനെ ചെയ്തിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ ആളില്ലെന്നുറപ്പിച്ച്‌ വാതിലിന്റെ പൂട്ടും മറ്റും തകര്‍ത്താണ് അകത്തുകടന്നിരുന്നത്. വിളിക്കുബോള്‍ ആളുണ്ടെന്ന് കണ്ടാല്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് ചോദിക്കും. അയാളെ അന്വേഷിച്ച്‌ എത്തിയതാണെന്ന് പറയുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു പ്രതികളുടെ രീതി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.