സൗദിയിൽ നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്ത് കാത്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു


റിയാദ്: നാട്ടിലേക്ക് പോകാൻ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകൻ സനീഷ് പി (38) ആണ് സൌദിയിലെ അൽ ഹസയിൽ മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാൻ സനീഷ് ടിക്കറ്റ് എടുത്തിരുന്നു. അഞ്ചു വർഷമായി അൽഹസയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ദൃശ്യയാണ് സനീഷിന്‍റെ ഭാര്യ. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

കഴിഞ്ഞ അഞ്ചു കൊല്ലമായി അൽ ഹസയിൽ ഒരു കമ്പനി ഡ്രൈവറായി ജോലി ചെയ്തിരുന്ന സനീഷിന് വിലുപലമായ സൌഹൃദവലയമുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ അൽ ഹസ സനയ്യ യൂണിറ്റ് അംഗവും സജീവപ്രവർത്തകനുമായിരുന്നു സനീഷ്. മലയാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സനീഷ് സജീവമായി ഇടപെട്ടിരുന്നു. സനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് പ്രവർത്തകർ അറിയിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.