മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അന്തരിച്ചു


തൃശൂര്‍: മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ അന്തരിച്ചു. 73 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലായിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനാണ്. തൃശ്ശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലൻ, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.

ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

3000ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ് ബാലൻ മാസ്റ്റർ.

റിട്ടയേർഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. മക്കൾ: രഞ്ജിത്ത് ബാലൻ (ഐ ടി വ്യവസായി, തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗം), രശ്മി ഷാജി. മരുമക്കൾ: ഷാജി ബാലകൃഷ്ണൻ ( ദുബായ് ) മഞ്ജു രഞ്ജിത്ത് ( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബൽ, ഇൻഫോപാർക്ക് ) കൊച്ചുമക്കൾ: ലക്ഷ്മി, ഗോകുൽ, നിവേദ്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.